ആരാധകര്‍ ഏറെയുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക് ടോക്കിലും നൃത്തവേദികളിലും സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്. ഈ അടുത്ത സമയത്താണ് സൌഭാഗ്യ നര്ത്തകന് അര്‍ജ്ജുനുമായി വിവാഹം കഴിഞ്ഞത്. ഇരുവരും പത്തുവര്‍ഷത്തിലേറെയായുള്ള സൗഹൃദം ഒടുവില്‍ പ്രണയമായി മാറുകയായിരുന്നുവെന്ന് സൗഭാഗ്യതുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രണയകഥ സ്വന്തം യൂട്യൂബ് ചാനലില്‍ കൂടി തുറന്ന് പറയുകയാണ് സൌഭാഗ്യ
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഞങ്ങള്‍ തമ്മില്‍ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അര്ജുന് ചേട്ടനെ കാണുന്നത് അമ്മയുടെ ഡാന്‍സ് സ്കൂളില്‍ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അര്ജുന് ചേട്ടന് സീനിയര്‍ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാന്‍ ജൂനിയര്‍ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്ബോള്‍ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാന്‍ ഏഴാം ക്ലാസ്സില്‍ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോള്‍ ചേട്ടന്റെ കൂടെ ഡാന്‍സ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മറ്റൊരാളെയാണ് എനിക്ക് ഡാന്‍സ് പാര്‍ട്ണര്‍ ആയി കിട്ടിയത്’.
‘അര്ജുന് ചേട്ടന് നല്ല രീതിയില്‍ ഡാന്‍സ് ചെയ്യും, നന്നായി പഠിക്കും, തമാശ പറയും, ആളുകളോട് നന്നായി പെരുമാറും. ആ ടൈമിലാണ് എനിക്ക് ചേട്ടനോടൊരു ക്രഷ് തോന്നുന്നത്. എന്നാല്‍ അമ്മ പിന്നീട് ഡാന്‍സ് സ്കൂള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമാക്കി മാറ്റി. അതോടെ ചേട്ടനെ പിന്നെ ഞാന്‍ കണ്ടില്ല. 13 വര്‍ഷത്തിനു ശേഷമാണ് അര്ജുന് ചേട്ടനെ പിന്നെ ഞാന്‍ കാണുന്നത്. ഒരു ദിവസം ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരു പരിചയമുള്ള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അര്ജുന് ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു, എന്നോടും. ഇഷ്ടമുള്ള ഒരാളെ കണ്ട ഒരു സന്തോഷം തോന്നി അപ്പോള്‍. എന്നും എനിക്കൊരു സ്പെഷ്യല്‍ പേഴ്സണായിട്ടാണ് ചേട്ടനെ തോന്നിയിട്ടുള്ളത്’.
‘അതിനു ശേഷം ചേട്ടന് വീണ്ടും ഞങ്ങളുടെ ഡാന്‍സ് സ്കൂളില്‍ ജോയിന്‍ ചെയ്തു. അമ്മയാണ് ചേട്ടനെ പഠിപ്പിച്ചുകൊണ്ടിരുന്നത്, ഇടയ്ക്ക് അമ്മയ്ക്ക് പനി വന്നപ്പോള്‍ എന്നോട് പഠിപ്പിക്കാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് പ്രാക്റ്റീസ് ചെയ്യാന്‍ തുടങ്ങി. അര്ജുന് ചേട്ടനുമായി ഞാന്‍ പെട്ടെന്ന് സിങ്കാവുന്നതു പോലെ തോന്നി, ഒരേ ടേസ്റ്റുകള്‍, ഇഷ്ടങ്ങള്‍, നല്ല സൗഹൃദമായി. എന്റെ പട്ടിക്കുട്ടികളെയൊക്കെ വളരെ ജെനുവിനായി തന്നെയാണ് ചേട്ടന് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി. ഏതെങ്കിലും ഒരു പോയിന്റില്‍ നമുക്ക് ജീവിതത്തില്‍ സെറ്റില്‍ ആവണമെന്നു തോന്നുമല്ലോ. സീരിയസായി ഒരു ലൈഫ് പാര്‍ട്ണറെ കുറിച്ച് ഞാനാലോചിച്ചു തുടങ്ങിയ സമയത്താണ് വിവാഹിതരാവാം എന്നു തീരുമാനിക്കുന്നത്. എനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. അര്ജുന് ചേട്ടനാണെങ്കില് ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ട്. ഒരു പാര്‍ട്ണറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം അര്ജുന് ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നു പറയുന്നത്’.
‘പക്ഷേ അമ്മയോട് പറയാന്‍ ഒരു ധൈര്യക്കുറവ്. എനിക്കെന്തോ അമ്മ സമ്മതിക്കില്ലെന്ന് തോന്നി. അര്ജുന് ചേട്ടനോട് അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയാണ് അര്ജുന്. ആ വിദ്യാര്‍ത്ഥി മകളുടെ ഭര്‍ത്താവായി വരുന്നത് അമ്മയ്ക്ക് ഇഷ്ടമാവുമോ എന്നായിരുന്നു ആശങ്ക. അര്ജുന് ചേട്ടന് അമ്മയോട് പറയാം എന്നു പറഞ്ഞപ്പോഴും ഞാനാണ് നീട്ടി കൊണ്ടുപോയത്. എന്നാല്‍ ഒടുവില്‍ അമ്മ തന്നെ കയ്യോടെ പൊക്കി. എല്ലാം അമ്മ മനസ്സിലാക്കിയ ദിവസം ഒരു മണിക്കൂറോളം അമ്മ എന്നോട് വഴക്കായി. പിന്നെ എല്ലാം ശരിയായി. ഇത്രയും ട്രസ്റ്റ് തന്നിട്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്നതായിരുന്നു അമ്മയുടെ വിഷമം. അമ്മയുടെ ആ വിഷമം ജെനുവിനായിരുന്നു. അമ്മ അറിഞ്ഞതോടെ പിന്നെ എല്ലാം വേഗത്തിലായി, ഒരു മാസം കൊണ്ടാണ് വിവാഹം ഫിക്സ് ചെയ്തത്’.
Post Your Comments