മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കി മുന്നേറുകയാണ് നയന്‍താര. താരത്തെക്കുറിച്ച്
തമിഴിലെ മുന്‍നിര നടനും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമായ പാര്‍ഥിപന്റെ തുറന്നു പറച്ചില്‍ ശ്രദ്ധനേടുന്നു.
2004 ല്‍ പാര്‍ഥിപന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു കുടയ്കുള്‍ മഴയ്. സിനിമയുടെ തുടക്കത്തില്‍ നയന്‍താരയെ നായികയാക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. എന്നാല്‍ നയന്‍താരയെ കിട്ടിയിരുന്നില്ല. ഒടുവില്‍ മധുമിതയെ നായികയാക്കി. 2005 ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ”നയന്‍താരയുടെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തോഷവാനാണ്. കുടൈക്കുള്ളില്‍ മഴൈ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്തരമൊരു വളര്‍ച്ച ഉണ്ടാവുകയില്ലായിരുന്നു” എന്നും പാര്‍ഥിപന്‍ പറയുന്നു.
നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ പാര്‍ഥിപനും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിരുന്നു. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ നയന്‍താര നായികയായിട്ടെത്തിയപ്പോള്‍ പാര്‍ഥിപന്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചിരുന്നത്.
നെട്രികണ്‍, മൂക്കുത്തി അമ്മന്‍, അണ്ണാത്തെ, കാതുവക്കുള്ളെ രണ്ട് കാതല്‍ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിയുടെ തുഗ്‌ലഗ് ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് ഇനി പാര്‍ഥിപന്‍ അഭിനയിക്കുന്നത്.
Post Your Comments