മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. അച്ഛന് ജന്മദിനാശംസയുമായി മകന് ഗോകുല്‍ സുരേഷ്. അച്ഛനുമൊത്തുള്ള ഒരു പഴയ കുടുംബ ചിത്രത്തിനൊപ്പമാണ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്
ഗോകുലിന്റെ കുറിപ്പ്
അച്ഛനെനിക്ക് ദൈവതുല്യനും ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി ഓര്‍മ്മകളുമാണ്. തിരശീലയിലൂടെ നിരവധി ഹൃദയങ്ങള്‍ കീഴടക്കുന്നതോടൊപ്പം തന്നെ വീട്ടില്‍ സൂപ്പര്ഡാഡിയായിരിക്കുന്നത് കാണുന്നതും ഒരു മാന്ത്രികത തന്നെയാണ്. പക്വത പ്രാപിക്കാത്ത സിംബയായ എനിക്ക് ഏറെ ബഹുമാന്യനായ മുഫാസയാണ് അച്ഛനെങ്കിലും അച്ഛന് പറയാറുള്ളത് പോലെ സിംബയുമാണ് അച്ഛന്. എത്ര നാള് മാറി നിന്നാലും അച്ഛന് അഭിനയത്തിലേക്ക് തിരിച്ചു വരുമ്ബോള്‍ എന്നിലെ ഫാന്‍ ബോയും ഏറെ ആവേശത്തിലാണ്. ഏറെ പ്രചോദനമേകുന്ന ഈ പാതയിലൂടെ എന്നെ കൈ പിടിച്ച് നടത്തിയ അച്ഛന് ഒരായിരം നന്ദി. ഹാപ്പി ബര്‍ത്ത് ഡേ..!
Post Your Comments