
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഞെട്ടല്‍ ഉളവാക്കിയ ഒരു വിയോഗവാര്ത്തയായിരുന്നുകന്നഡ നടന് ചിരഞ്ജീവി സര്‍ജയുടേത്. ജൂണ്‍ 7ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 39 കാരനായ ചിരഞ്ജീവിയുടെ മരണം.
നാലോളം ചിത്രങ്ങളാണ് അണിയറയില്‍ പൂര്‍ത്തിയായി ഇരിക്കുന്നത്. ഇതില്‍ രാജമാര്ത്താണ്ഡമെന്ന ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സര്‍ജ ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ധ്രുവ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നാണ് സൂചന. ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നൊള്ളു.
രാം നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ശിവകുമാറാണ്. കഥാപാത്രത്തോട് നീതി പുലര്‍ത്തുമെന്ന് ധ്രുവ സംവിധായകന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Your Comments