നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സംഗീതരംഗത്ത് അധികം വൈകാതെ ഒരു ആത്മഹത്യ നിങ്ങള്‍ കേള്‍ക്കുമെന്നു പറഞ്ഞു ഗായകന് സോനു നിഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ സോനു നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായികയും നടിയുമായ ദിവ്യ ഖോസ്ലാ കുമാര്‍. സോനു നിഗത്തിന് ഗുണ്ടാത്തലവന് അബു സലിമുമായി ബന്ധമുണ്ടെന്നാണ് ദിവ്യയുടെ ആരോപണം. താരത്തിന്റെ ഭര്‍ത്താവും എന്റര്ട്ടെയ്ന്മെന്റ് ഭീമന് ടി സീരീസിന്റെ തലവനുമായ ഭൂഷന് കുമാറിനെതിരെ സോനു നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനം.
സംഗീതരംഗം ഭരിക്കുന്ന രണ്ട് മാഫിയകളെക്കുറിച്ച് സോനു വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. ടീ സീരിസിനെയാണ് സോനും ഇതിലൂടെ ലക്ഷ്യം വെച്ചത്. കൂടാതെ ഭൂഷന് ഒരിക്കല്‍ തന്നെവന്ന് കണ്ട് അബു സലിമില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചുവെന്നും സോനു നിഗം പറഞ്ഞിരുന്നു. അബു സലിമിം സോനു നിഗവും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ദിവ്യ പറയുന്നത്. അതിനാല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സോനു നന്ദിയില്ലാത്തവനാണെന്നു ആരോപിച്ച ദിവ്യ പ്രതിസന്ധിഘട്ടത്തില്‍ കമ്ബനിക്കൊപ്പം നില്ക്കാന് സോനു തയ്യാറായില്ലെന്നും പറഞ്ഞു. ”ടി സീരീസിന്റെ സ്ഥാപകനും ഭൂഷന്റെ പിതാവുമായ ഗുല്‍ഷന്‍ കുമാറിന്റെ മരണത്തിനു പിന്നാലെ കമ്ബനി തകരുമെന്ന് വിചാരിച്ച് സോനു മറ്റൊരു കമ്ബനിയുമായി കരാറില്‍ ഏര്‍പ്പെട്ടു. 18കാരനായ ഭൂഷനെ പിന്തുണയ്ക്കാനോ പ്രതിസന്ധിഘട്ടത്തില്‍ കമ്ബനിക്കൊപ്പം നില്‍ക്കാനോ തയാറായില്ല” ഡല്‍ഹിയിലെ റാം ലീലയില്‍ അഞ്ചു രൂപയ്ക്ക് പാട്ടു പാടുകയായിരുന്ന സോനു നിഗത്തിന്റെ കഴിവു കണ്ട് താരമാക്കിയത് ഗുല്‍ഷന്‍ കുമാറാണെന്നും എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നും ദിവ്യ ചോദിച്ചു.
Post Your Comments