നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിനു പിന്നാലെ സമാന പരാതിയുമായി താരങ്ങള്‍ രംഗത്ത്. ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചുവെന്ന് വെളിപ്പെടുത്തി മോഡല്‍. ഭക്ഷണം പോലും നല്‍കാതെ മനഃസാക്ഷിയില്ലാതെ പെരുമാറിയെന്നും സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചുവെന്നും വെളിപ്പെടുത്തി. നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍തന്നെയാണ് ഇതിനു പിന്നില്‍.
തടവില്‍ പാര്‍പ്പിച്ച എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും കാട്ടിയില്ലെന്നു പറഞ്ഞ യുവതി ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയതെന്നും നേരത്തെ പലതവണ പോയിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര് സംഘത്തില്‍ ഉണ്ടെന്നും ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീഖിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
ഷംനയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. നടിയെയും വീട്ടുകാരെയും കല്യാണ ആലോചനയുമായി ജൂണ്‍ മൂന്നിനു കോഴിക്കോട് സ്വദേശികള്‍ എന്നു പരിചയപ്പെടുത്തിക്കൊണ്ട് ഇവര്‍ വീട്ടില്‍ എത്തിയത്. ഒരു ലക്ഷം രൂപ ചോദിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments