സൂപ്പർ താരം വിജയ്യുടെ നായികയാകാന്‍ തെന്നിന്ത്യയിലെ പുത്തന്‍ താരോദയം രഷ്മിക. മഹേഷ് ബാബു നായകനായ സരിലേരു നീക്കേവാരു എന്ന തെലുങ്ക് ചിത്രത്തിലെ രഷ്മികയുടെ ഊര്‍ജ്ജസ്വലമായ പ്രകടനം കണ്ടിട്ടാണ് വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രഷ്മികയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ കാര്‍ത്തി നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിലാണ് രഷ്മിക തമിഴില്‍ ആദ്യമഭിനയിച്ചത്. ആ ചിത്രം ഇനിയും റിലീസായിട്ടില്ല. അല്ലു അര്ജ്ജുന് നായകനാകുന്ന പുഷ്പ എന്ന ബഹുഭാഷാ ചിത്രവും പൂര്‍ത്തിയാകാനുണ്ട്.
Post Your Comments