CinemaGeneralLatest NewsMollywoodNEWS

രഹ്ന ഫാത്തിമ ന​ഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവം; വീട്ടിൽ പോലീസ് റെയ്ഡ്; ലാപ്ടോപ് പിടിച്ചെടുത്തു

എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി

കൊച്ചി; ന​ഗ്ന ശരീരത്തിൽ രഹ്ന ഫാത്തിമ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവം, രഹ്ന ഫാത്തിമയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി, മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ് .

കൊച്ചിയിൽ ഇവർ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.

റെയ്‍ഡിൽ പോലീസ് കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങൾ, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു. പല തരത്തിലുള്ള പെയിന്റിം​ഗ് സാമ​ഗ്രികളും പെയിന്റുകളും പോലീസ് പിടിച്ചെടുത്തു.

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെ പ്രതികരിക്കുന്നു എന്നാണ് പുറത്തുവിട്ട വീഡിയോയിലൂടെ രെഹ്ന പ്രതികരിച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ പറഞ്ഞത്. ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.

https://www.facebook.com/rehanafathima.pathoos/posts/2621995741345604

ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രെഹ്ന വീഡിയോയിൽ‌ പറഞ്ഞിരുന്നു.

രഹ്നക്കെതിരെ പോക്സോ ആക്ട് സെക്‌ഷൻ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇൻസ്പെക്ടർ അനീഷ് വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. നേരത്തെ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ പോക്സോ ഐടി വകുപ്പുകൾ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് നടപടി.

shortlink

Related Articles

Post Your Comments


Back to top button