CinemaGeneralLatest NewsMollywoodNEWS

ഡബ്ല്യൂസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കിടയില്‍ പേടിവന്നിട്ടുണ്ട്; നിമിഷ സജയൻ

ഡബ്ല്യൂസിസിയുടെ രൂപികരണം വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്

എന്നും മലയാളത്തിൽ വ്യത്യസ്തമായ സിനിമകൾ മാത്രം സ്വീകരിക്കുന്ന നടിയാണ് നിമിഷ സജയൻ . മികച്ച തെരഞ്ഞെടുപ്പിലൂടെ വേറിട്ട കഥാപാത്രങ്ങളെ മുന്നിൽ നിർത്തുന്ന നിമിഷ സിനിമയിലെ തന്റെ നിലപാടുകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

ഇന്ന് സിനിമയിൽ ഉയർന്ന പ്രതിഫലമുള്ളത് പുരുഷന്മാർക്ക് മാത്രമാണെന്നും എന്നാൽ അത്തരത്തിലുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് സമത്വം വേണമെന്ന ആശയമാണ് ഫെമിനിസം കൊണ്ട് അർഥമാക്കുന്നതെന്നും നിമിഷ .

യഥാർഥത്തിൽ “ഡബ്ല്യൂസിസിയുടെ രൂപികരണം വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്‌. എനിക്ക് ഇതുവരെ സെറ്റിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ മറ്റുചിലർക്ക് അങ്ങനെയുണ്ടായിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ കടന്നു വരവോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്കിടയിൽ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ ഇടയിൽ അങ്ങനെയൊരു ശക്തി വന്നതിൽ ഞാൻ സന്തോഷിക്കുന്നു”.

“സിനിമയിലെ കാര്യങ്ങളെ മുൻനിർത്തി ഫെമിനിസത്തെ നമുക്ക് നിർവചിക്കാം. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. എന്നാൽ ഇവിടെ ഉയർന്ന പ്രതിഫലം എപ്പോഴും പുരുഷന്മാർക്ക് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യം. പുരുഷനോടൊപ്പം സ്ത്രീയ്ക്കും തുല്യ പരിഗണന നൽകുക. പുരുഷ വിദ്വേഷമല്ല ഫെമിനിസം എന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button