
വിവാദമായ മലബാര്‍ കലാപം പ്രമേയമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമ ഒരുങ്ങുന്നതിന് എതിരെയുള്ള വിവാദങ്ങള്‍ക്കിടെ വാഗണ്‍ ട്രാജഡിയും സിനിമയാകുന്നു. ‘പട്ടാളം’, ‘ഒരുവന്’ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ റെജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടു മാസത്തിനകം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
കൂടാതെ സ്വാതന്ത്ര സമര ചിരിത്രത്തിലെ കറുത്ത ഏടായ വാഗണ്‍ ട്രാജഡി സംഭവം അതേപടി പകര്ത്തുന്നതിനു പകരം മരണമുഖത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു.
എന്നാൽ സ്വാതന്ത്ര്യ സമര കാലഘട്ടം പുനരാവിഷ്കരിക്കുന്നതോടൊപ്പം ഒരുപറ്റം മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയില്‍ പ്രണയവും നൊമ്പരങ്ങളും ചിത്രത്തില്‍ ഉള്‍ച്ചേരുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments