GeneralLatest NewsMollywood

മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, ദിവസവും മദ്യം നി ർബന്ധം ഉള്ള ആളൊന്നുമല്ല!! വിവാഹവിവാദങ്ങളെക്കുറിച്ച് ചെമ്പന്‍ വിനോദ്

ചെമ്പൻ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ്

പ്രായവ്യത്യാസത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു വിവാഹമായിരുന്നു നടന്‍ ചെമ്പന്‍ വിനോദിന്റെത്. ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹത്തില്‍ വധുവിന് പ്രായം ഇരുപത്തിയഞ്ച് എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയ്ക്ക് പിന്നില്‍. എന്നാല്‍ പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ലെന്നു മറിയം പറയുന്നു.

”ഞങ്ങൾ രണ്ടു പേരും സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റേ ആളിന്റെ സ്പേസിനെ അംഗീകരിക്കാൻ കഴിയുന്നവർ ആണ്. ചെമ്പൻ കടുത്ത മദ്യപാനി ആണ് എന്നായിരുന്നു ഏറ്റുമധികം കേട്ടത്. വില്ലത്തരം ഉള്ള ആളാണ് എന്നും. ചെമ്പൻ മദ്യപിക്കുന്ന ആൾ ആണ്. എന്നാൽ മദ്യം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത, ദിവസവും മദ്യം നി ർബന്ധം ഉള്ള ആളൊന്നുമല്ല. ചില അഭിമുഖങ്ങൾ ഉണ്ടാക്കിയ തെറ്റിധാരണ ആണത്. വില്ലത്തരം ഒരൽപം ഉള്ളത് നല്ലതാണ്. അതാവശ്യമുള്ളിടത്തു മാത്രം.” വിമര്‍ശനങ്ങളെക്കുറിച്ച് ചെമ്പന്‍ പറഞ്ഞു.

”രണ്ടു വീട്ടുകാരുടെയും പൂർണമായ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ലോക്ക് ഡൗൺ കഴിയട്ടെ എന്നായിരുന്നു താൽപര്യം. അല്ലെങ്കിൽ വീട്ടുകാർക്ക് പങ്കെടുക്കാനാകില്ല. പക്ഷേ, നോട്ടീസ് പിരീഡ് പ്രകാരം മേയ് അഞ്ചിനകം വിവാഹം കഴിച്ചില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകണം. അതുകൊണ്ട് വിവാഹം ഇങ്ങനെയായി.” മറിയം പറഞ്ഞു. എന്നാല്‍ തന്റെയും മറിയത്തിന്റെയും വീട്ടിൽ വന്ന് തീരുമാനം മാറ്റാൻ ശ്രമിച്ചവർ ഉണ്ടെന്നും ചെമ്പന്‍ വിനോദ് അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button