CinemaGeneralLatest NewsMollywoodNEWS

എനിക്കൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല; എന്റെ കരിയർ ഞാൻ കഷ്ട്ടപ്പെട്ട് നേടുന്നത്; അഹാന

സിനിമയിൽ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓർക്കുമ്പോൾ എന്ന് കുറിച്ചിരുന്നു

ഇന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർത്തുന്ന നെപ്പോട്ടിസം ചൈൽഡ് പരാമർശത്തിനെതിരെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഹാന.

അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്നായിരുന്നു വിമർശകരുടെ പ്രധാന ആരോപണം.

നടി അഹാനയുടെ ഫോട്ടോ ഉപയോഗിച്ചുള്ള ഒരു മീമിൽ . ‘ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് യൂട്യൂബിൽ വിഡിയോ ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങൾ. , സിനിമയിൽ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓർക്കുമ്പോൾ എന്ന് കുറിച്ചിരുന്നു.

എന്നാൽ ഇതിനു മറുപടിയായി അഹാന കുറിച്ച വാക്കുകൾ : ഇത് നല്ല തമാശയാണ്. എന്നാൽ ഇതിന് യോജിച്ച വ്യക്തി ഞാനല്ല. ആദ്യ സിനിമ കഴിഞ്ഞ് എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാൻ അഞ്ചു വർഷം കാത്തിരിക്കേണ്ടി വന്ന വ്യക്തി എന്ന നിലയിൽ ഒട്ടും യോജിച്ചതല്ല.
ഒരു താരപുത്രിയുടെ ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിൽ അഞ്ചുവർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞത് പത്ത് സിനിമയെങ്കിലും ഞാൻ ചെയ്യുമായിരുന്നു. ഒരു പുരസ്കാരമെങ്കിലും ഞാൻ കരസ്ഥമാക്കുമായിരുന്നു. അതുകൊണ്ട് ആ പ്രിവിലേജ്ഡ് ഗ്യാങ്ങിലേക്ക് എന്നെ വലിച്ചിടേണ്ട- അവർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button