വാനമ്പാടി എന്ന ജനപ്രിയ പരമ്പരയില്‍ നിമ്മിയായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉമ നായര്‍. സഹനടി, അമ്മ വേഷങ്ങളില്‍ സജീവമായ ഉമ 50 ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊറോണയും ലോക്ക് ഡൌണും ജീവിതത്തില്‍ ചില പ്രതിസന്ധി സൃഷ്ടിച്ചുവെന്നു താരം പറയുന്നു. ലോക് ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഷൂട്ട് ഇല്ലാത്തതിനാല്‍ ഉണ്ടായ വിഷമം ഉമ പങ്കുവച്ചു.
”ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല” താരം പറയുന്നു.
ഇത് തന്റെ മാത്രം കാര്യമല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും കടന്നുപോയത് ഇത്തരമൊരു അവസ്ഥയിലൂടെയാണെന്നും ഉമകൂട്ടിച്ചേര്‍ത്തു. ”താരങ്ങളെല്ലാം നല്ല നിലയില്‍ കഴിയുന്നവരാണെന്ന ധാരണയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ പലപ്പോഴും അത് ശരിയായിക്കൊള്ളണമെന്നില്ല. പലരും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് തുറന്നുപറയാറുമില്ല. കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌കീനില്‍ സമ്ബന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. സഹനടിയെന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ വലിയ പാടാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ. മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് ജോലിയില്ലാതെ നില്‍ക്കാനും ബുദ്ധിമുട്ടാണ്. അതേക്കുറിച്ച് വലിയ ടെന്‍ഷനായിരുന്നു അനുഭവിച്ചത്.” ഉമ പറഞ്ഞു
Post Your Comments