GeneralLatest NewsMollywood

അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം; ഞങ്ങള്‍ നാലു നിര്‍മ്മാതാക്കളുണ്ട് മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കും; നടി ശ്രുതി ഹരിഹരന്‍

ഞാന്‍ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാല്‍ അതൂരി ഞാന്‍ അടിക്കുമെന്നാണ്

സിനിമാക്കമ്ബനി എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ശ്രുതി ഹരിഹരന്‍. തെന്നിന്ത്യയിലെ താര സുന്ദരിയായി മാറിയ ശ്രുതി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചയായി. ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള ആദ്യ മീറ്റിങ്ങില്‍ തന്നെ നേരിടേണ്ടിവന്നത് മോശമനുഭവമാണെന്നു താരം തുറന്നു പറഞ്ഞു. ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ….

”അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം.ഞാന്‍ അതുകൊണ്ട് ആ സിനിമ ചെയ്തില്ല.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖനായൊരു നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു ,സിനിമയില്‍ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങള്‍ നാലു നിര്‍മ്മാതാക്കളുണ്ട് ഞങ്ങള്‍ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന്.ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി ഇതായിരുന്നു .ഞാന്‍ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാല്‍ അതൂരി ഞാന്‍ അടിക്കുമെന്നാണ് .

എന്നാല്‍ പിന്നീട് താന്‍ പറഞ്ഞത് കന്നഡ സിനിമക്കാര്‍ക്കിടയില്‍ ചര്‍ച്ചയായി.ഇതിന് ശേഷം നിരവധി ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നു.എന്നാല്‍ തമിഴ്‍ സിനിമയില്‍ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നു. അന്നും തനിക്ക് വഴക്കിടേണ്ടിവന്നു.പിന്നീട് ഓഫറുകള്‍ ഒന്നും തമിഴ് സിനിമയില്‍ നിന്നും വന്നിട്ടില്ലെന്നും താരം പറയുന്നു.സ്ത്രീകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്.” കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും ശ്രുതി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button