
കൊറോണയെയും ലോക്ഡൌണിനെയും തുടര്‍ന്ന് സീരിയലുകളുടെ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഷൂട്ടിംഗ് പുരാരംഭിച്ചു. വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യമാണ് ഇപ്പോള്‍.
മാസങ്ങള്‍ക്ക് ശേഷം ആരംഭിച്ച ജനപ്രിയ പരമ്പര പ്രിയപ്പെട്ടവളില്‍ നിന്നും നടി അവന്തിക പിന്മാറിയത് വാര്‍ത്തയായിരുന്നു. കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് താരം പറഞ്ഞിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുംഒപ്പം താമസിക്കുന്ന അവന്തികയ്ക്ക് ഷൂട്ടിങ്ങിനായി കേരളത്തിലേയ്ക്ക് ഉള്ള യാത്ര ബുദ്ധിമുട്ട് ഏറിയതാണ്. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എന്ന് ചോദിച്ചവരോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് പറഞ്ഞുകൊണ്ട് അവന്തിക വീണ്ടും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ജൂനിയര്‍ ആര്ടിസ്റ്റിനും അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പരമ്ബരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രിയപ്പെട്ടവള്‍, പൂക്കാലം വരവായി ഷൂട്ടിംഗ് സംഘത്തിലുള്ളവരെല്ലാം സെല്‍ഫ് ക്വാറന്റൈനിലേക്ക് മാറിയിരിക്കുകയാണ്. ഇതാണ് തന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചവരോട് പറയാനുള്ള കാര്യമെന്നും അവന്തിക കുറിക്കുന്നു. ”വര്‍ക് ഹോളികാണ് താന്‍. കുഞ്ഞിനേയുമെടുത്താണ് ഷൂട്ടിംഗിനായി വരാറുള്ളത്. അഭിനയം തന്രെ പാഷനായതിനാല്‍ ഉപേക്ഷിക്കാനാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. കുടുംബത്തിലുള്ളവരും തന്നെ ഈ സമയത്ത് ഷൂട്ടിംഗിനായി വിടുന്നില്ല. ജീവനും ജീവിതത്തിനും ഭീഷണിയാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പ്രിയപ്പെട്ടവള്‍ ടീമിലെ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നു” അവന്തിക മോഹന്‍ കുറിച്ചിട്ടുണ്ട്.
Post Your Comments