CinemaGeneralMollywoodNEWS

ഉര്‍വശി എന്ന നടിയെ മനോജ്‌ കെ.ജയന്‍ വിലയിരുത്തുന്നത് ഇങ്ങനെ

സത്യന്‍ അന്തിക്കാട് സിനിമകളിലാണ് ഉര്‍വശി തന്റെ അഭിനയ വൈദഗ്ദ്ധ്യം കൂടുതല്‍ പ്രകടമാക്കിയിട്ടുള്ളത്

പ്രേക്ഷകര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് നടി ഉര്‍വശി. ഏതു വേഷങ്ങളും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഉര്‍വശിയെ പോലെയൊരു നടി എണ്‍പതുകളുടെ മലയാള സിനിമയുടെ സൗഭാഗ്യമായിരുന്നു. സത്യന്‍ അന്തിക്കാട് സിനിമകളിലാണ് ഉര്‍വശി തന്റെ അഭിനയ വൈദഗ്ദ്ധ്യം കൂടുതല്‍ പ്രകടമാക്കിയിട്ടുള്ളത്.
ബാലചന്ദ്രമേനോന്‍ സിനിമയിലൂടെ തുടങ്ങിയ ഉര്‍വശിയുടെ അഭിനയ ജീവിതം മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിലെ പ്രധാന നടിയായി ഉര്‍വശിയെ പിന്നീട് അടയാളപ്പെടുത്തുകയായിരുന്നു.

ഉര്‍വശിയെ എന്ന നടിയെക്കുറിച്ച് ജയറാം ഉള്‍പ്പടെയുള്ള താരങ്ങള്‍ അത്ഭുത നായിക എന്ന് വിശേഷിപ്പിക്കുമ്പോള്‍ താരത്തിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ മനോജ്‌ കെ ജയനും ഉര്‍വശി എന്ന നായികയെക്കുറിച്ച് മറ്റൊരു അഭിപ്രായമില്ല. ഉര്‍വശി വളരെ ബ്രില്ല്യന്റ് ആയ നടിയാണെന്നും ആക്റ്റിംഗിലെ സ്വാഭാവികത അവരെ മറ്റു നടിമാരില്‍ നിന്ന് ഏറെ മുന്നില്‍ നിര്‍ത്തുവെന്നും ഉര്‍വശിയിലെ അഭിനയ പ്രതിഭയെ വിലയിരുത്തി കൊണ്ട് മനോജ്‌ കെ ജയന്‍ പറയുന്നു. ‘ആയിരം മേനി’, ‘സ്നേഹ സാഗരം’, ‘വെങ്കലം’, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’ തുടങ്ങിയ സിനിമകളില്‍ മനോജ്‌ കെ ജയനും ഉര്‍വശിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button