
പ്രശസ്ത ഹോളിവുഡ് നിര്‍മാതാവും തിരക്കഥാകൃത്തുമായ സ്റ്റീവ് ബിങ്(55) കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ലോസ് ആഞ്ചല്‍സിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ തന്റെ അപ്പാര്‍ട്ട്മെന്റിലെ ജനലിലൂടെ താഴേക്ക് ചാടിയാണ് സ്റ്റീവ് ആത്മഹത്യ ചെയ്തത്.
നടന് 55 വയസ്സായിരുന്നു. ക്വാറന്റൈനിൽ ആയതിനെ തുടര്‍ന്ന് സ്റ്റീവ് വിഷാദരോഗാവസ്ഥയിലായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മരണത്തിൽ നടുക്കം രേഖപ്പെടുത്തി മുൻ ഭാര്യയും നടിയുമായ എലിബത്ത് എത്തിയിട്ടുമുണ്ട്.
വർഷങ്ങളായി ഹോളിവുഡ് സിനിമാലോകത്തും വ്യവസായ രംഗത്തും ഏറെ പ്രശസ്തനായിരുന്ന വ്യക്തിയാണ് സ്റ്റീവ്. ഒരാഴ്ചയിലേറെയായി ക്വാറന്റൈനിലായിരുന്നു, കൊവിഡ് ടെസ്റ്റ് ഫലം ലഭിക്കും മുമ്പാണ് ജീവനൊടുക്കിയത്. മരണത്തിൽ അനുശോചിച്ച് സിനിമാ പ്രവർത്തകരും താരങ്ങളും രംഗത്തെത്തി.
Post Your Comments