മലയാള സിനിമയില്‍ വളരെ കുറച്ചു വേഷങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കര്‍. നല്ലൊരു തിയറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഹിമ സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഹിമയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിയ്ക്കുന്നത്.
ഈ സർവ്വോപരി പാലാക്കാരന്റെ പ്രസ്സ് കോൺഫറൻസിന്റെ സമയത്ത് വിവാദമായ സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിംഗ് , കമന്റ് പോലെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്…. അന്ന്, ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ, WCC യിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല . കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല… വലിയൊരു കോലാഹലം ഉദ്ധേശിച്ച് പറഞ്ഞ കമന്റും അല്ല … പറഞ്ഞത് വൈറൽ ആയിപ്പോയതും ആണ് … വിവാദങ്ങൾ നമുക്ക് പുത്തരി അല്ലാത്തതോണ്ട് പോട്ട് പുല്ല് എന്നും പറഞ്ഞിരുന്നു … പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കും ആണ് , എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട് … പരാതിയില്ല …. എന്നും താരം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….
നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് …..
3 ,4 വർഷം മുൻപ് സർവ്വോപരി പാലാക്കാരൻ എന്ന സിനിമയുടെ അപർണ്ണ ബാലമുരളി ചെയ്ത . കഥാപാത്രം എന്റെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ Suresh Babu ചേട്ടൻ നിർമ്മിച്ചെടുത്തതായതോണ്ട് , അതിന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കേണ്ടി വന്നു .
https://www.facebook.com/hima.shankarmystic/posts/2040895566054483
അപ്പൊ , ഒരു പത്രപ്രവർത്തകൻ സിനിമയിൽ adjustment നു ആരെങ്കിലും, സമീപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും, അടുക്കള രഹസ്യം, അങ്ങാടിപ്പാട്ട് ആയ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ കാര്യത്തിന്റെ എന്നോട് റിലേറ്റ് ചെയ്ത കാര്യം പറയുകയും, പിറ്റേ ദിവസം പത്രങ്ങളടക്കം പലതിലും വാർത്ത വന്ന് , റിപ്പോർട്ടർ ചാനൽ അടക്കം വലിയൊരു interview ചെയ്യുകയും ചെയ്തു … ഇന്ന് അതിന്റെ ഓൺലൈൻ ന്യൂസുകൾ പുതിയത് പൊങ്ങി വന്നത് കണ്ടു … അതിലെ ചില കമന്റ്സ് കണ്ടപ്പോൾ എഴുതാൻ ട്രിഗ്ഗർ ചെയ്യപ്പെട്ടു
Post Your Comments