BollywoodGeneralLatest News

ശ്വാസ തടസ്സം; പ്രമുഖ നൃത്തസംവിധായിക ആശുപത്രിയില്‍!

ഏക്‌ദോ തീന്‍, ചോലി കെ പീച്ചേ ക്യാ ഹെ, ഡോലാരെ ഡോലാരെ, ഹം കേ ആജ് കല്‍ ഹെയ് ഇന്തെസാര്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം നിര്‍വ്വഹിച്ചത് സരോജ് ഖാനാണ്.

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുംബൈ ഗുരു നാനാക്ക് ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചത്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് തുടങ്ങിയ സിനിമകളിലെ നൃത്തസംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയ സരോജ് ഖാന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിച്ചു.

സരോജ് ഖാന് സാധാരണ ശ്വാസ തടസമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏക്‌ദോ തീന്‍, ചോലി കെ പീച്ചേ ക്യാ ഹെ, ഡോലാരെ ഡോലാരെ, ഹം കേ ആജ് കല്‍ ഹെയ് ഇന്തെസാര്‍ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം നിര്‍വ്വഹിച്ചത് സരോജ് ഖാനാണ്.

സരോജ് ഖാന് ശ്വസന പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിനായി ആശുപത്രിയില്‍ എത്തിച്ചു. സരോജ് ഖാന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗ ലക്ഷണങ്ങളൊന്നുമില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും സരോജ് ഖാനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button