മലയാളത്തിന്റെ പ്രിയ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. ഈ പരാതിയില്‍ തൃശൂര്‍ സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. എന്നാല്‍ കേസിലെ പ്രതികള്‍ നടിയെയും വീട്ടുകാരെയും സമീപിച്ചത് കല്യാണ ആലോചനയുമായെന്നു താരത്തിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. ജൂണ്‍ മൂന്നിനാണ് കോഴിക്കോട് സ്വദേശികള്‍ എന്നു പരിചയപ്പെടുത്തിക്കൊണ്ട് ഇവര്‍ വീട്ടില്‍ എത്തിയത്.
”പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയവരില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവര്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടില്‍ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും” ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു.
Post Your Comments