തമിഴ്നാട്ടില്‍ കൊറോണ വൈറസ് വ്യാപനം ശക്തമാണ്. ഈ അവസരത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്കും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാര്‍ത്ത ഒരു തമിഴ് മാധ്യമത്തില്‍ വന്നതോടെ ആരാധകര്‍ ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. രസകരമായ വിഡിയോയ്ക്കൊപ്പമാണ് ഇവരുടെ മറുപടി.
”കൊറോണയെക്കുറിച്ച് കഥ മെനഞ്ഞെടുത്ത മാധ്യമ, സാമൂഹിക മാധ്യമ സ്വീറ്റ്ഹാര്ട്ട്സിനോട് ഞങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ ഇങ്ങനെയാണ് കാണുന്നു. പിന്നെ ഞങ്ങളെ സ്നേഹിക്കുന്നവരോട്, ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ”- വിഘ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുട്ടിമുഖമുള്ള നയന്‍താരയേയും വിഘ്നേഷിനേയുമാണ് വിഡിയോയില്‍ കാണുന്നത്. പാട്ടിനൊപ്പം ആഘോഷിക്കുകയാണ് ഇരുവരും. രസകരമായ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്.
Post Your Comments