
നടന്‍ സുശാന്ത് രാജ്പുത്തിന്റെ ആത്മഹത്യ ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്വജന പക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നും അതിനാല്‍ താരസന്തതികളെല്ലാം സുശാന്തിന്റെ മരണത്തിന് കാരണക്കാരാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. പല താരങ്ങള്‍ക്കും നേരെ വ്യക്തിഹത്യ മുതല്‍ ശാപവാക്കുകള്‍ വരെ എത്തുകയാണ്. ഇപ്പോള്‍ തനിക്ക് മോശം മെസേജ് അയച്ചവര്‍ക്ക് മറുപടിയുമായി എത്തുകയാണ് സോനം കപൂര്‍.
താരത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് മരിക്കുമെന്നും സുശാന്തിന്റെ മാതാപിതാക്കള്‍ കരയുന്നതുപോലെ നീയും കരയും എന്നായിരുന്നു ഒരാളുടെ കമന്റ്. സുശാന്തിന്റെ മരണത്തില്‍ നിങ്ങളെല്ലാവരും കാരണക്കാരാണ്. ഒരിക്കലും സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ക്കാവില്ല. അച്ഛന്‍ കാരണം മാത്രമാണ് നീ ഇവിടെ എത്തിയത് എന്നും ഒരാള്‍ കുറിച്ചിരുന്നു.
ഇതിനു മറുപടിയായി സോനവും എത്തി ”എനിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞും കുടുംബവും മരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ പറയുന്ന വിഡിയോ 7 വര്‍ഷം മുന്‍പുള്ളതാണ്. ഒരു സിനിമ പുറത്തിറങ്ങിയ സമയത്ത് എനിക്ക് സുശാന്തിനെ അറിയില്ലായിരുന്നു. അവന്‍ എന്നെ അറിയാതിരുന്നതുപോലെ. ഇതുവരെ എന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല എന്റെ സഹതാരങ്ങള്‍ എന്നെക്കുറിച്ച് മോശം പറഞ്ഞിരിക്കുന്നതിന്റെ വിഡിയോയും കാണൂ. ഞാന്‍ എല്ലാം അതിന്റെ രീതിയിലാണ് എടുത്തത്.” താരം കുറിച്ചു
Post Your Comments