Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

മക്കൾക്ക് ചിത്ര രചന നടത്താൻ ന​ഗ്നശരീരം വിട്ട് നൽകി രഹ്ന ഫാത്തിമ; വീഡിയോ

വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രെഹ്ന

തന്റെ മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്ന ശരീരം വിട്ടുനൽകി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകള്‍ക്കുമെതിരെ പുറത്തുവിട്ട വീഡിയോയിലൂടെ രെഹ്ന പ്രതികരിക്കുന്നു.

“കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. ഇതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രെഹ്ന വ്യക്തമാക്കുന്നു.

https://www.facebook.com/rehanafathima.pathoos/posts/2621995741345604

shortlink

Related Articles

Post Your Comments


Back to top button