വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു. ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ടി കുഞ്ഞുമുഹമ്മദ് ആണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യകാതമാക്കുന്നത്.
‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നതാണ് സിനിമയുടെ പരസ്യവാചകം, അഭിനേതാക്കളം തീരുമാനിച്ചിട്ടില്ല. പി.ആര്‍ സുമേരനാണ് പിആര്‍ഒ.
അടുത്തിടെ പൃഥ്വിരാജിനെ നായകനാക്കി ‘വാരിയംകുന്നന്‍’ എന്ന സിനിമ ആഷിഖ് അബുവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷഹീദ് വാരിയംകുന്നന്‍ പ്രഖ്യാപിച്ചത്. 2021ലാണ് വാരിയംകുന്നന്‍ ചിത്രീകരണം ആരംഭിക്കുക എന്നാണ് ആഷിഖ് അബു അറിയിച്ചത്, ”വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ് എന്ന് പിടി.
എന്റെ സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെ” എന്ന് പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Post Your Comments