GeneralLatest NewsMollywood

2020ല്‍ ആണ് ദേഹവിയോഗം; സ്വന്തം മരണം പ്രവചിച്ച സ്വാമി ലാലിനോട് പറഞ്ഞത് സംഭവിച്ചു

ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും സ്വാമിയും ലാലും കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.

സ്വന്തം മരണം പ്രവചിച്ച സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി) അന്തരിച്ചു. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമിയുടെ അന്ത്യം ഇന്നലെ പുലര്‍ച്ചെയായിരുന്നു. 98 വയസ്സായിരുന്നു.

നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തിയപ്പോള്‍ 2020ല്‍ ആണ് ദേഹവിയോഗമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് സംഭവിച്ചിരിക്കുകയാണ്.

ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും സ്വാമിയും ലാലും കണ്ടിരുന്നു. ‘ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ’. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.

സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് സ്വാമി രാമാനന്ദ സരസ്വതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.

shortlink

Related Articles

Post Your Comments


Back to top button