മിനിസ്ക്രീനിലും ബിഗ്‌സ്ക്രീനിലും ചിരിയുടെ പൂരങ്ങള്‍ തീര്‍ത്ത കലാകാരിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന പേരിലാണ് പ്രേക്ഷകര്‍ക്കിടയില്‍ താരം ഹിറ്റ്. എന്നാല്‍ സ്ക്രീനിലെ ഈ ചിരിമുഖത്തിനു പിന്നില്‍ വേദനിക്കുന്ന ഒരു ജീവിതമാണെന്നു തുറന്നു പറയുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോളി ഇതേ കുറിച്ച് മനസ്സ് തുറന്നത്. സിനിമകളില്‍ അഭിനയിച്ചാല്‍ വലിയ പ്രതിഫലമൊന്നും ലഭിക്കാറില്ല., അമ്മ സംഘടനയില്‍ അംഗത്വം ഉണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും, എന്നാല്‍, അംഗത്വം എടുക്കാന്‍ ഒന്നര ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും താരം പറയുന്നു.
“ഉള്ളില്‍ സങ്കടക്കടലാണെങ്കിലും അതെല്ലാം മറച്ചുവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് പഠിച്ചിരിക്കുന്നത്. അവര്‍ മതിമറന്ന് ചിരിക്കുമ്ബോള്‍ ഞാന്‍ മറ്റൊരുവശത്തേക്ക് പോയി പൊട്ടിക്കരയും എന്നിട്ട് ഒന്നുമറിയാത്ത പോലെ കണ്ണുനീരും തുടച്ച് മൂളിപ്പാട്ടും പാടി നടക്കും. ഇടയ്‌ക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ല. 10,000 രൂപയാണ് കിട്ടാറ്. മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പണം പോലും ലഭിക്കാറില്ല. ആകെയുണ്ടായിരുന്ന വീടിന്റെ ആധാരം എന്റെ ചികിത്സക്കായി ബാങ്കില്‍ വെച്ചതാണ്. അത് തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.
അമ്മയില്‍ അംഗത്വമുണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍ എനിക്ക് അംഗത്വമില്ല. അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം രൂപ കൊടുക്കണം. പണമില്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയില്ല. സാമ്ബത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ല. അമ്മയിലെ മെമ്ബര്‍ഷിപ്പിനെ കുറിച്ച് സത്യന്‍ അന്തിക്കാടിനോട് പറഞ്ഞെങ്കിലും മിനിമം അഞ്ച് സിനിമയെങ്കിലും ചെയതാലെ അംഗത്വം കിട്ടുകയുള്ളൂ എന്നായിരുന്നു മറുപടി. എന്നാല്‍ അഞ്ചില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടും അംഗത്വത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ തുക നല്‍കണമെന്ന് അറിയുന്നത്. ആ കാശുണ്ടെങ്കില്‍ മക്കള്‍ക്ക് ഒരു കൊച്ചു വീടെങ്കിലും വെച്ചുകൊടുക്കാമായിരുന്നു. അമ്മയില്‍ അംഗത്വമുണ്ടായിരുന്നെങ്കില്‍ മരുന്നിന്റെ ചെലവെങ്കിലും നടന്നുപോകും. ” – മോളി കണ്ണമാലി പറഞ്ഞു
Post Your Comments