സൂപ്പർ ഹിറ്റ് സംവിധായകന് പ്രിയദര്‍ശനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന് എം.ജി ശ്രീകുമാര്‍, തന്നെ സിനിമയിലേക്ക് കൊണ്ടുവന്നതും പ്രിയദര്ശന് ആണെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു, മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ‘ചിത്ര’ത്തിലെ പാട്ടുകളെ കുറിച്ചാണ് ഗായകന്റെ വാക്കുകള്‍.
പണ്ട് താനും പ്രിയനും കൂടി ചേര്‍ന്ന് എംജി സോമനെ വെച്ച് അഗ്നിനിലാവ് എന്ന ചിത്രം എഴുതിയിരുന്നു എന്നും, തിരക്കഥയും കൊണ്ട് എംജി സോമനെ സമീപിച്ചപ്പോള്‍ അദ്ദേഹം അത് അപ്പോള്‍ തന്നെ ചവറ്റുകുട്ടയില്‍ ഇട്ടു, ഒരിക്കല്‍ ‘ചിത്രം’ സിനിമയെ കുറിച്ച് പ്രിയന് തന്നോട് പറഞ്ഞപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചും ശ്രീകുമാര്‍ വിശദീകരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി കൊണ്ട് ഒരുക്കുന്ന ചിത്രമാണിത് എന്നും ഇതില്‍ ആരെ സംഗീത സംവിധായകന് ആക്കണമെന്നാണ് പ്രിയന് ആദ്യം ചോദിച്ചതെന്നും താരം പറഞ്ഞു.
പക്ഷേ അവസാനം സിനിമയെ കുറിച്ചുള്ള സംസാരം മുറുകി വന്നപ്പോഴാണ്, ചിത്രത്തില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഫോട്ടോ എടുക്കുന്ന രംഗത്തെ കുറിച്ച് പ്രിയന് പറഞ്ഞത്. അപ്പോള്‍ തന്നെ പ്രിയനോട് പറഞ്ഞു നമുക്ക് വേണമെങ്കില്‍ അവിടെയൊരു പാട്ട് അടിച്ച് മാറ്റാമെന്നാണ്. ”പൂവോ പൊന്നിന് പൂവേ” എന്നൊരു പഴയ പാട്ട് ഉണ്ടെന്നും, അതില്‍ ഇതു പോലൊരു സംഗതിയുണ്ട് എന്നും ശ്രീകുമാര്‍ പറഞ്ഞു,
പക്ഷേ അത് തന്നെയാണ് ”പാടം പൂത്ത കാലം” എന്ന ഗാനമെന്നും, ചിത്രത്തിലെ ”ദൂരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക” എന്ന ഗാനം ഉണ്ടായതും ഇതുപോലെയായിരുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു, പ്രിയനെ മോഷണം പഠിപ്പിച്ചത് എംജിയാണോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനും രസകരമായി നന്നായില്ലേ പ്രിയന്, ഇപ്പോള്‍ പ്രിയന്റെ സ്ഥിതി എന്താണ് എന്ന രസകരമായ മറുപടിയാണ് എം.ജി ശ്രീകുമാര്‍ നൽകിയത്.
Post Your Comments