മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് – ആഷിക് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനു നേരെ സൈബര്‍ ആക്രമണം നടക്കുകയാണ്. മലബാര്‍ പശ്ചാത്തലത്തിലുള്ള സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്നു പറഞ്ഞവരോട് പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ എന്ന് നടന്‍ ഹരീഷ് പേരടി. സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കണമെന്നും ഹരീഷ് പറയുന്നു.
കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നതെന്നു ഹരീഷ് കുറിപ്പില്‍ പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?…കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്…കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു…ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്…സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക…
Post Your Comments