വമ്പിച്ച രീതിയിൽ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവിറ്റി പ്രചരിക്കുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീയാക്ടിവേറ്റ് ചെയ്യാന്‍ ഒരുങ്ങി ബോളിവുഡ് താരങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വിഷം ചീറ്റുന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളുമാണ് ലഭിക്കുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ തുടങ്ങിയത്.
https://www.instagram.com/p/CBp5HA5AcpP/
എല്ലാവരും വിവേകം സംരക്ഷിക്കാനായി നെഗറ്റീവിറ്റിയില്‍ നിന്നും മാറി നില്‍ക്കണം, എന്നാല്‍ ട്വിറ്ററില്‍ അതു മാത്രമേയുള്ളു” എന്ന് കുറിച്ചാണ് ട്വിറ്റര്‍ ഡീയാക്ടിവേറ്റ് ചെയ്തതായി സൊനാക്ഷി സിന്‍ഹ അറിയിച്ചിരിക്കുന്നത്. ”ഞാന്‍ ട്വിറ്ററുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നു” എന്നാണ് നടനും മോഡലുമായ സാഖിബ് സലീം പങ്കുവച്ചിരിക്കുന്നത്. കൂടാതെവിദ്വേഷവും ഭീഷണി നിറഞ്ഞതും നെഗറ്റീവ് എനര്‍ജി തരുന്നതുമായ ഇടം തനിക്ക് ആവശ്യമില്ലെന്നും താരം കുറിച്ചിട്ടുണ്ട്. ആയുഷ് ശര്‍മ്മ, സഹീര്‍ ഇഖ്ബാല്‍ എന്നിവരും ട്വിറ്ററിനോട് ”ഗുഡ് ബൈ” പറഞ്ഞു കഴിഞ്ഞു. നടി സ്‌നേഹ ഉല്ലാലും ട്വിറ്റര്‍ ഡീയാക്ടീവേറ്റ് ചെയ്യുകയാണെന്ന സൂചനു നൽകി കഴിയ്ഞ്ഞു.
https://www.instagram.com/p/CBh0cg_A4Ru/
കുറെ നാളുകളായി സോഷ്യല്‍ മീഡിയയകള്‍ വിഷം ചീറ്റുന്നവയായി മാറിയിട്ടുണ്ടെന്ന് നടി കൃതി സനോനും കുറിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ ആര്‍ഐപി പോസ്റ്റ് പങ്കുവെച്ചില്ലെന്ന് ആരോപിച്ച് കൃതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ സുശാന്തിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുത്തതോടെ കൃതിയെ ആരാധകര്‍ മഹത്വവത്കരിച്ചിരുന്നു, നിര്‍മ്മാതാവ് ശശാങ്ക് കയ്താനും ട്വിറ്റര്‍ അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്തിരുന്നു. സ്വജനപക്ഷപാതത്തിന്റെ ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ നിരവധി പേരെ അണ്‍ഫോളോ ചെയ്തിരുന്നത് വൻ വാർത്തയായി മാറിയിരുന്നു.
Post Your Comments