പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 1921 ലെ മലബാർ കലാപത്തിന്റെ കഥ പറയുന്ന, വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയുടെ കഥ പറയുന്ന വാരിയം കുന്നൻ ചിത്രം പ്രഖ്യാപിച്ചത് മുതൽ വൻ വിമർശനങ്ങളാണ് ആഷിഖ് അബുവും പൃഥിരാജും നേരിടുന്നത്.
ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആഷിഖ് അബു, ഇതിലും വലിയ ട്രോളുകളും പരിഹാസങ്ങളും കണ്ടിട്ടും പൃഥി കുലുങ്ങിയിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ തങ്ങളെ ബാധിക്കുകയില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി.
പൃഥിരാജിനെ പോലൊരാളെ നിങ്ങളുടെ സൈബർ ആക്രമണം ബാധിക്കില്ലെന്നും തങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും ആഷിഖ് വ്യക്തമാക്കി.
Post Your Comments