GeneralLatest NewsTV Shows

താന്‍ ബൈസെക്ഷ്വല്‍; വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു. എന്നാല്‍ ഇനിയങ്ങനെ ജീവിക്കാനാകില്ല എന്റെ ലൈംഗികത തുറന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി

ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്ന വര്‍ത്തമാനകാലത്ത് താന്‍ ഒരു ബൈസെക്ഷ്വലാണെന്ന് ടെലിവിഷന്‍ അവതാരകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വികാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. താനൊരു ബൈസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്നും വികാസ് പറയുന്നു.

ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു. എന്നാല്‍ ഇനിയങ്ങനെ ജീവിക്കാനാകില്ല, എന്റെ ലൈംഗികത തുറന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദിയെന്നും ഇനിയും തന്നെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെറാഡൂണ്‍ സ്വദേശിയാണ് വികാസ് ഗുപ്ത. 2018-ല്‍ മികച്ച ടെലിവിഷന്‍ അവതാരകനുള്ള ലയണ്‍ ഗോള്‍ഡ് പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button