
ആടുജീവിതം എന്ന ചിത്രത്തിനായി ജോർദാനിലെത്തി കുടുങ്ങിയ പൃഥിരാജും സംഘവും കേരളത്തിലെത്തിയിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. ഇതിനിടെ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പൃഥി.
സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു , ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
https://www.facebook.com/PrithvirajSukumaran/posts/3034888606566183
Post Your Comments