CinemaGeneralLatest NewsNEWS

പ്രായകൂടുതലിന്റെ പേരിൽ നഷ്ടപ്പെടുത്തി കളയാവുന്ന ഒരാളല്ല എനിക്ക് എന്റെ ചെമ്പൻ; മറിയം

മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു

പ്രശസ്ത മലയാള നടൻ ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത്. ചെമ്പന്‍ വിനോദിന് രണ്ടാം വിവാഹം, മാത്രമല്ല വധുവിന് പ്രായം ഇരുപത്തിയഞ്ച് ഇത്രയുമായിരുന്നു വിമർശനത്തിന് പിന്നിലെ കാരണം.

എന്നാൽ ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കെല്ലാം ചെമ്പൻ വിനോദ് മറുപടി നൽകുകയാണ് , ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് വിവാഹം നടന്നത്, ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണിത് അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് കൂട്ടിചേര്‍ത്തു.

ജീവിതത്തിൽ മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തന്നെ ഒരാളെ ലഭിച്ചുവെന്നും താരം പറഞ്ഞു.പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ മറിയമെന്നും താരം പറഞ്ഞു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്.

shortlink

Related Articles

Post Your Comments


Back to top button