വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് നടന് പൃഥ്വിരാജിനെതിരായ സംഘപരിവര്‍ ആക്രമണത്തെ വിമര്‍ശിച്ച് സംവിധായകന് എം എ നിഷാദ് രംഗത്ത്. പൃഥ്വിരാജ്,ഒരു നടന് മാത്രമല്ല നിലപാടുകളുളള ഒരു വ്യക്തി കൂടിയാണ്. അയാളത് തെളിയിച്ചിട്ടുമുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നത്,ആരുടെ മുഖത്ത് നോക്കിയും അയാള്‍ പറയും. അത് കൊണ്ട് തന്നെ അയാള്‍ക്കെതിരേയുളള ഏതാക്രമത്തേയും എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് നിഷാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കൂടാതെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാല്‍ ഇന്നും ശവകല്ലറയില്‍ കിടക്കുന്ന വെളളക്കാരന്മാരുടെ ആത്മാക്കള്‍ പോലും പേടിച്ച് വിറക്കും. പിന്നെയെങ്ങനാണ് ഈ നാടിനെ ഒറ്റികൊടുത്ത ദേശവിരുദ്ധരായ കപട രാജ്യ സ്നേഹികള്‍ക്ക് ഹാലിളകാതിരിക്കുകയെന്നു അദ്ദേഹം പരിഹാസിച്ചു.
നിഷാദിന്റെ പോസ്റ്റ്
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ യോദ്ധാവിന്റെ കഥ പറയുന്ന സിനിമ പ്രഖ്യാപിച്ചതു മുതൽ,ഒരു വിഭാഗത്തിന് ഹാലിളകിയിരിക്കുകയാണ്…അല്ലെങ്കിലും,സ്വാതന്ത്ര്യ സമരം എന്ന് കേട്ടാലെ അവർക്ക് പ്രാന്തിളകും…സ്വാഭാവികം…സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യശക്തികളെ ഈ നാട്ടിൽ നിന്നും തുരത്തിയോടിക്കാൻ,ഒരുപാട് വീരദേശാഭിമാനികൾ,നെഞ്ചും വിരിച്ച് ചങ്കൂറ്റത്തോടെ നേരിട്ടത് ചരിത്രം…
അല്ലെങ്കിലും ചരിത്രം ചിലർക്ക് ചതുർത്ഥിയാണല്ലോ…സ്വന്തമായി ചരിത്രമില്ലാത്തവർ,ചരിത്രം വളച്ചൊടിക്കുന്നതിൽ,നല്ല പ്രാവിണ്യം നേടിയിട്ടുളളവരാണെന്ന്,ലോകർക്കെല്ലാം അറിവുളളതുമാണ്…സ്വാതന്ത്ര്യസയരത്തെ ഒറ്റികൊടുത്തവരും,സായിപ്പിന്റ്റെ ചെരുപ്പ് നക്കിയവരുമായ അവർ എന്നും ഈ നാടിന്റ്റെ ഒറ്റുകാരായിരുന്നു…വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാൽ,ഇന്നും ശവകല്ലറയിൽ കിടക്കുന്ന വെളളക്കാരന്മാരുടെ ആത്മാക്കൾ പോലും പേടിച്ച് വിറക്കും..പിന്നെയെങ്ങനാണ് ഈ നാടിനെ ഒറ്റികൊടുത്ത,ദേശവിരുദ്ധരായ കപട രാജ്യ സ്നേഹികൾക്ക് ഹാലിളകാതിരിക്കുക…ചരിത്രം സത്യസന്ധമായി അവതരിക്കപ്പെടുമോ എന്ന ഭയം കുറച്ചൊന്നുമല്ല ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്…ഈ നാടിന് വേണ്ടി രക്തസാക്ഷികളായത് കുറേ മനുഷ്യരാണ്…ഹിന്ദുവും,മുസൽമാനും എന്ന് പ്രത്യേകം എഴുതി ചേർത്തവരല്ല…അവർ ഒരിമിച്ച് നിന്ന് പോരാടി…മനുഷ്യരായി…
വെളളക്കാരനെഴുതിയ കളളത്തരങ്ങൾ വെളളം തൊടാതെ മിഴുങ്ങി,ദഹിച്ചില്ലെങ്കിലും അത് വീണ്ടും വീണ്ടും അയവിറക്കി,അതിൽ അഭിരസിക്കുന്നവരുടെ പിന്തലമുറക്കാരാണ് ഇന്ന് വിഷം ചീറ്റാനിറങ്ങിയിരിക്കുന്നത്…സ്വാഭാവികം …
പൃഥ്വിരാജ്,ഒരു നടൻ മാത്രമല്ല നിലപാടുകളുളള ഒരു വ്വക്തി കൂടിയാണ്…അയാളത് തെളിയിച്ചിട്ടുമുണ്ട്…തനിക്ക് ശരിയെന്ന് തോന്നുന്നത്,ആരുടെ മുഖത്ത് നോക്കിയും അയാൾ പറയുു…അതിന് ചങ്കൂറ്റം എന്ന് പറയും..ഇവിടെ പല നടന്മാർക്കുമില്ലാത്ത,ഒരെണ്ണം അയാൾക്കുണ്ട്…That extra bone..
അത് കൊണ്ട് തന്നെ അയാൾക്കെതിരേയുളള ഏതാക്രമത്തേയും എതിർക്കുക തന്നെ ചെയ്യും..
വാരിയം കുന്നത് അഹമ്മദ് ഹാജി ധീരയോദ്ധാവ് തന്നെ…ആണത്തമുളള യോദ്ധാവ്…പേടിതൊണ്ടന്മാർ,കുരുപൊട്ടി കുരച്ച് കൊണ്ടിരിക്കും…
പൃഥ്വിരാജിനൊപ്പം…എന്നും…എപ്പോഴും…
ആഷിക് അബുവിന്റ്റെ വാരിയൻകുന്നന് വിജയാശംസകൾ…
#PrithvirajSukumaran,#Ashiqabu #manishad
Post Your Comments