സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലെ ജിബൂട്ടിയില്‍ നിന്നും കേരളത്തിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സംവിധായകന് ദിലീഷ് പോത്തന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്തുവന്നു.
കൂടാതെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നും ഫലം നെഗറ്റീവാണെന്നും ദിലീഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
തന്റെ പുത്തൻ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ ദിലീഷ് പോത്തനടങ്ങിയ സിനിമാ സംഘം ജൂണ്‍ 5നാണ് തിരിച്ചെത്തിയത്. ഏപ്രിൽ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌൺ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാമും ഇന്ത്യൻ എംബസ്സിയും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.
കൂടാതെ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. 10 വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീൽ ബ്ലൂ ഹിൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിര്‍മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയിൽ തന്നെയാണ്.
ദിലീഷ് പോത്തന് പുറമേ ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്, ഗ്രിഗറി ,അഞ്ജലി നായർ, ആതിര രോഹിത് മഗ്ഗു, ഫൈറ്റ് മാസ്റ്റർ റൺ രവി എന്നിവരായിരുന്നു സംഘത്തിലുൾപ്പെട്ടിരുന്നവർ.
Post Your Comments