അടുത്തിടെ ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിന് പോയ സംവിധായകൻ ബ്ലസിയും സംഘവും ലോക്ക് ഡൗൺ മൂലം അവിടെ കുടുങ്ങി പോയതും പിന്നീട് തിരിച്ചെത്തിയതുമെല്ലാം വലിയ ചർച്ചയായിരുന്നു, ഇപ്പോഴിതാ ജോർദാനിലെ ദിനങ്ങളെ കുറിച്ച് ബ്ലെസി വെളിപ്പെടുത്തുകയാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്.
അന്ന് ഞാന്‍ തിരുവല്ലയിലെ വീട്ടിലെത്തുമ്പോള്‍ വാതില്‍ക്കല്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു മിനി, എന്റെ ഏകാന്ത വാസത്തിന് മിനി ഒരുക്കിയ മുറിയിലെത്തി ബൈബിള്‍ വായിച്ചു. ഞാന്‍ അടുത്ത കാലത്തായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുക. ചോദിക്കാതെ തന്നെ ദൈവം ആവശ്യമുള്ളത് എനിക്ക് തരുന്നുവെന്ന ഉറച്ച വിശ്വാസവും ഉണ്ട്.
എന്നും ഞാന്‍ പാതി നന്നായി ചെയ്താല്‍ അടുത്ത പാതി പൂര്‍ത്തിയാക്കുന്നത് ദൈവമാണ്. എത്ര തവണ കഴിച്ചാലും കൊതി മാറാത്ത ചൂട് കഞ്ഞിയും പപ്പടവും പയറും മിനി തയ്യാറാക്കി വെച്ചിട്ടുണ്ട്. പ്ലാസ്റ്ററിലിട്ട വിരലുകള്‍ക്കിടയിലേക്ക് സ്പൂണ്‍ വെച്ച് തരാന്‍ മിനി അടുത്തേക്ക് വരാന്‍ തുടങ്ങി. ഞാന്‍ കൈ ഉയര്‍ത്തി തടഞ്ഞു പാടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച പതിനാലു ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാര്‍ സ്നേഹദൂരത്ത്’-ബ്ലെസി വ്യക്തമാക്കി.
അന്ന് ഒന്നും ചെയ്യാൻ ഇല്ലാതെ അറുപതോളം പേർ പരസ്പരം നോക്കിയിരിക്കുക അത്ര എളുപ്പമായിരുന്നില്ല.ലോക്ക് ഡൗൺ നീണ്ടതോടെ സിനിമ ബജറ്റ് ആകെ താളം തെറ്റിയിരുന്നു. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്.
Post Your Comments