![](/movie/wp-content/uploads/2020/06/nayan.jpg)
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന് വിഘ്നേശ് ശിവനും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തില്‍ തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ വന്നത്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ആരാധകര്‍ ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്ബാക്കം, വത്സരവാക്കം എന്നീവിടങ്ങളില് ഏറെയും താമസിക്കുന്നത് സിനിമാ താരങ്ങളാണ്. ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ അതോടെ പ്രചരിച്ചു തുടങ്ങിയത്. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഗ്നേശ് ശിവന്.
Post Your Comments