GeneralLatest NewsMollywood

തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ നഷ്ടപ്പെട്ടേനേ!! സുരേഷ് ഗോപിയെക്കുറിച്ച് മകൻ

മറ്റുള്ളവര്‍ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛന്‍. ഒരു സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

മലയാളികളുടെ പ്രിയനടനില്‍ നിന്നും മനുഷ്യസ്നേഹിയായ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നന്മനിറഞ്ഞ പ്രവര്‍ത്തികളെക്കുറിച്ച് പലരും തുറന്നു പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപി എന്ന നടനെക്കുറിച്ചും രാഷ്ട്രീയക്കാരനെക്കുറിച്ചും, അച്ഛനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.

‘അച്ഛൻ ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല, നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് പിരിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല.തൃശ്ശൂരില്‍ സുരേഷ് ഗോപി തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് താനെന്നും, കാരണം ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ നഷ്ടപ്പെട്ടേനേ എന്നും , അദ്ദേഹത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും , സമ്മര്‍ദ്ദം കൂടുകയും, ഒരുപക്ഷെ അദ്ദേഹത്തിന്റെ ആയുസ് തന്നെ കുറഞ്ഞേനേ എന്ന് ഗോകുൽ പറഞ്ഞു. കൂടാതെ അത് ഇവിടുത്തെ ജനത അര്‍ഹിക്കുന്നില്ലെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

‘മറ്റുള്ളവര്‍ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛന്‍. ഒരു സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്’ ഗോകുൽ അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button