കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലയാള സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും, എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിക്കഴിഞ്ഞു
നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഉടനില്ലെന്നായിരുന്നു ചലച്ചിത്ര സംഘനകളുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കുന്നത് ശരിയല്ല. ഇത്തരക്കാരുമായി ഭാവിയില്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
എന്നാൽ ലോക്ഡൗണില്‍ മുടങ്ങിയ ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് നേരത്തെ പുരാരംഭിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് ഷൂട്ടിംഗ് ആരംഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത് എന്നാണ് വിവരം.
Post Your Comments