അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ‘വന്ദേ ഭാരതം’ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് നിര്‍മ്മാതാവ് സന്ദീപ് സിങ്. ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രമാണ് വന്ദേ ഭാരതം. സംവിധായകനായുള്ള തന്റെ അരങ്ങേറ്റം നിങ്ങളോടൊപ്പം ആകുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു ഇനി ഞാന്‍ ഈ സ്വപ്‌നം എങ്ങനെ നിറവേറ്റുമെന്ന് സന്ദീപ് സിങ് ചോദിക്കുന്നു.
സന്ദീപ് സിങ്ങിന്റെ പോസ്റ്റ്:
സുശാന്ത്…. നിങ്ങള്‍ എനിക്ക് ഒരു വാഗ്ദാനം നല്‍കി, ബിഹാരി സഹോദരന്മാരായ ഞങ്ങള്‍ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുള്ള, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കള്‍ക്കും പ്രചോദനമാവുകയും അവര്‍ക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങള്‍ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാന്‍ഡിലിയ ഇത് എഴുതുകയും ഞങ്ങള്‍ ഇത് ഒരുമിച്ച് നിര്‍മ്മിക്കാനൊരുങ്ങുകയും ചെയ്തു. എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു സുശാന്ത്.
https://www.instagram.com/p/CBqAB1nplAm/
എല്ലാത്തിലുമുപരി നിങ്ങള്‍ കാണിച്ച വിശ്വാസം, അതായിരുന്നു എന്റെ ശക്തി. ഇപ്പോള്‍, നിങ്ങള്‍ പോയി… ഞാന്‍ നഷ്ടപ്പെട്ട അവസ്ഥയിലായി… പക്ഷെ, സഹോദരാ ഞാന്‍ ഇത് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്നം ഞാന്‍ എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോള്‍ പറയൂ? നിങ്ങളെപ്പോലെ ആരാണ് എന്റെ കൈ പിടിക്കുക? എന്റെ സഹോദരന്‍, എസ്എസ്ആറിന്റെ ശക്തി ആരാണ് എനിക്ക് നല്‍കുന്നത്? പറയൂ എന്നാണ് അദ്ദേഹം കുറിച്ചത്.
Post Your Comments