കോവിഡ് കാല ജനക്ഷേമ പ്രവർത്തനങ്ങൾ വിഷയമാക്കി കളമശ്ശേരി പോലീസിന് വേണ്ടി തയ്യാറാക്കിയ ഡോക്യുമെന്ററി മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയയിൽ വൈറല്‍. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ”കാക്കിയുടെ കരുതൽ” എന്ന മ്യൂസിക്കൽ ആൽബവുമായി എത്തിയിരിക്കുന്നത്.
ചാർട്ട് ചെയ്ത് നിരവധി ദിവസങ്ങൾ പോലീസ് ടീമിനൊപ്പം സഞ്ചരിച്ച് അവരുടെ ജന സേവന പ്രവർത്തനങ്ങൾ തത്സമയ ചിത്രീകരണത്തോടെയാണ് ആൽബം തയ്യാറാക്കിയത്.
സംവിധായകന്‍ ദേവ് ജി. ദേവനും ക്യാമറ സംഘവുമാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടൊപ്പം സഞ്ചരിച്ച് തല്‍സമയം കാഴ്ചകള്‍ ഡോക്യുമെന്‍റ് ചെയ്തത്. സമൂഹമാധ്യമത്തില്‍ തരംഗമാണ് ആല്‍ബം. ഡോക്ടര്‍ പൂർണ്ണത്രയീ ജയപ്രകാശാണ് പാട്ടെഴുതിയത്. സംഗീതം പകർന്നത് കെ.എം ഉദയന്‍. സൈലേഷ് നാരായണന്റെ ഓർക്കസ്ട്രേഷനിൽ മനോഹരമായ ശബ്ദത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ മൃത്യുഞ്ജയനാണ്. ഛായാഗ്രാഹകൻ റോയൽ റഫീഖാണ്, എഡിറ്റർ അരുൺ രാജൻ, പി. ആർ. ഒ. – അസിം കോട്ടൂർ
Post Your Comments