
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മ്മകളില്‍ നീറി നടി അമല പോള്‍. തന്റെ കരിയറിലെ മികച്ച ഹിറ്റുകളില്‍ ഒന്നായ ‘റണ്‍ ബേബി റണ്‍’ സമ്മാനിച്ചത് സച്ചിയാണ്. സിനിമക്ക് പുറത്തുള്ള ജീവിതത്തെപ്പറ്റി ഒരുപാട് നേരം സംസാരിക്കുമായിരുന്നു സച്ചി എന്നും അമല വ്യക്തമാക്കി.
അമല പോളിന്റെ വാക്കുകള്‍:
എക്കാലത്തും മലയാള ചലച്ചിത്ര മേഖലയില്‍ എന്റെ മികച്ച ഹിറ്റുകളില്‍ ഒന്നായ ‘റണ്‍ ബേബി റണ്‍’ സമ്മാനിച്ചത് സച്ചിയാണ്. അതിലെ കഥാപാത്രം രേണുക ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇന്നും കുടികൊള്ളുന്നു, സച്ചിക്ക് എന്തിനെപ്പറ്റിയും അറിയാമായിരുന്നു. എനിക്ക് ഓഷോയെ പരിചയപ്പെടുത്തി തന്നത് സച്ചിയാണ്. ‘റണ്‍ ബേബി റണ്ണിന്റെ’ ഇടയില്‍ ഞങ്ങള്‍ സിനിമക്ക് പുറത്തുള്ള ജീവിതത്തെപ്പറ്റി ഒരുപാട് നേരം സംസാരിക്കുമായിരുന്നു. ആ സൗഹൃദം പുതുക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് അദ്ദേഹം നമ്മെ വിട്ടുപോയത്.
സച്ചി ഈ ഭൂമിയില്‍ പിറവിയെടുത്തു, തന്റെ കലയില്‍ അഗ്രഗണ്യനായി, മറ്റൊന്നിലേക്ക് കുടിയേറി. ഒന്നിച്ച് ചെലവഴിച്ച കാലങ്ങളുടെ ഓര്‍മ്മയില്‍ നിന്നുകൊണ്ട്, പ്രിയ സുഹൃത്തിന് വിടചൊല്ലട്ടെ. വീണ്ടും കണ്ടുമുട്ടും വരെയും, വിട എന്ന് അമല ഹൃദയ വേദനയോടെ കുറിയ്ച്ചു.
https://www.facebook.com/IamAmalaPaul/posts/3361677693882230
Post Your Comments