CinemaGeneralLatest NewsMollywoodNEWS

ഇപ്പോഴായിരുന്നെങ്കിൽ അജ​ഗജാന്തരം ഉപേക്ഷിക്കേണ്ടി വന്നേനെ; ടിനു പാപ്പച്ചൻ

ഉത്സവം ഉൾപ്പെടെ ബാക്കിയെല്ലാ സീനുകളും ഒരു അമ്പലത്തിന്റെ പരിസരത്തിലാണ് ഷൂട്ട് ചെയ്‌തത്

സൂപ്പർ ഹിറ്റായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമായ അജഗജാന്തരത്തിന്റെ ചിത്രീകരണം കൊറോണക്ക് മുൻപേ പൂർത്തിയായിരുന്നു, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. കൊറോണ പടർന്ന് പിടിക്കുന്നതിന് മുൻപേ ചിത്രീകരണം പൂർത്തിയാക്കിയില്ലായിരുന്നേൽ അജഗജാന്തരം ഉപേക്ഷിക്കേണ്ടി വന്നേനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ.

ശരിക്കും ഞങ്ങൾ ഇപ്പോൾ വളരെ ഭാഗ്യവാന്മാരാണ്. അജഗജാന്തരത്തിന്റെ കൂടുതൽ ഭാഗങ്ങൾ ചിത്രീകരിക്കുവാൻ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ അജഗജാന്തരം ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വന്നേനെ. കാരണം പത്തോളം സീനുകൾ ഒഴികെ ഒരു ഉത്സവം ഉൾപ്പെടെ ബാക്കിയെല്ലാ സീനുകളും ഒരു അമ്പലത്തിന്റെ പരിസരത്തിലാണ് ഷൂട്ട് ചെയ്‌തത്‌, ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. ആൾക്കൂട്ടവും നിരവധി ആക്ഷൻ രംഗങ്ങളുമുള്ള, ഇപ്പോൾ ആയിരുന്നുവെങ്കിൽ ഷൂട്ട് ചെയ്യുക അസാധ്യമായേനെ എന്ന് ടിനു.

പ്രശസ്തമായ സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക്‌ മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്‌. സംഗീതം ജേക്സ് ബിജോയ്‌. സെൻട്രൽ പിക്ചർസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുക.

shortlink

Related Articles

Post Your Comments


Back to top button