തെന്നിന്ത്യന്‍ സിനിമാ താരം ഉഷാ റാണി വിടപറഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.1966 ല്‍ ജയില്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഉഷ മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. അമ്മ, സഹതാര വേഷങ്ങളില്‍ പില്‍ക്കാലത്ത് സജീവമായ തരത്തിന്റെ ഭര്‍ത്താവ് സംവിധായകന്‍ ശങ്കരന്‍ നായരാണ്. ഉഷയ്ക്ക് അദ്ദേഹം ഒരു ഗോഡ്ഫാദറെപ്പോലെയായിരുന്നു. അങ്കിള്‍ എന്നായിരുന്നു അവര്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത്.
ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ബ്രേക്കിനിടയില്‍ അവര്‍ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് വിവാഹ അഭ്യര്‍ഥന നടത്തി, ”അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ…”. ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഉഷയ്ക്ക് അന്ന് 19 വയസ്സും അദ്ദേഹത്തിന് 51 വയസ്സുമായിരുന്നു പ്രായം. അദ്ദേഹം അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ ഉഷ പറഞ്ഞു, ”ഐയാം സീരയസ്, ഐ റിയലി വാണ്ടു ടു മാരീയു എന്ന്. അങ്ങനെ അവര്‍ വിവാഹിതരായി.
“വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും മരണം വരെ ഞാന്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു. സ്‌നേഹത്തിന് പ്രായം വ്യത്യാസമൊന്നും ഒരു തടസ്സമല്ല. എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇന്നും ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു” ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് ഉഷ പറഞ്ഞിരുന്നു
വിവാഹ ശേഷം അവര്‍ സിനിമ നിര്‍ത്തിയെങ്കിലും മകന് 8 വയസായതിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഞ്ചര കല്യാണം, ഏകവല്യന്‍, അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍.
2005 ല്‍ ശങ്കരന്‍ നായര്‍ അന്തരിച്ചതോടെ വീണ്ടും അഭിനയത്തില്‍ നിന്നും ഉഷ ഇടവേള എടുത്തു. മകന്‍ വിഷ്ണു ശങ്കരിനും, മരുമകള്‍ കവിതയ്ക്കുമൊപ്പം ചെന്നൈയിലായിരുന്നു ഇപ്പോള്‍ സ്ഥിരതാമസം. ഉഷയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും.
Post Your Comments