സിനിമ മേഖലയില്‍ തന്റേതായ നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ വിമര്‍ശനങ്ങളില്‍ നിറയുന്ന ഒരു സംവിധായകനാണ് ശാന്തിവിള ദിനേശ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ഏകപക്ഷീയീമാണ് എന്ന് ആരോപിച്ചു കൊണ്ട് പല തവണ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരുന്നു.
”ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനി പണം വേണമെന്ന ആവിശ്യം അറിയിച്ചു ദിലീപിനും നാദിര്‍ഷക്കും കത്ത് നല്‍കിയെന്നും അത് ദിലീപ് ഡിജിപിക്ക് കൈമാറിയെന്നും പറയുന്നു അങ്ങനെ എങ്കില്‍ എന്ത്കൊണ്ട് പോലീസ് കസ്റ്റഡിയില്‍ വെച്ച് നടന്ന കാര്യത്തെ പറ്റി പോലീസ് അന്വേഷിക്കുന്നില്ല, 1കോടി രൂപയാണ് പള്‍സര്‍ സുനി ആവശ്യപ്പെട്ടത്. അത് തന്നില്ലെങ്കില്‍ രണ്ട് കോടി തരാന്‍ ആള്‍ ഉണ്ടെന്നാണ് അയാള്‍ പറഞ്ഞതെന്ന് ദിലീപ് പറയുന്നത്, അങ്ങനെ എങ്കില്‍ രണ്ട് കോടി പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്തവരെ പറ്റി അന്വേഷിക്കുന്നില്ല?” ശാന്തിവിള ദിനേശ് ചോദിക്കുന്നു.
നടിക്ക് സംരക്ഷണം കൊടുത്ത ലാലിനെ കുറ്റക്കാരനായി കാണാന്‍ കഴിയില്ല പക്ഷേ അയാളെ നേരാവിധംചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറായില്ല. നടി പറയുന്നത് എല്ലാം പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. മലയാള സിനിമയില്‍ 6 മണിക്ക് ശേഷം ഡബ്ബിങ് നടക്കാറില്ല അങ്ങനുള്ളപ്പോള്‍ അര്‍ധരാത്രിയില്‍ ഡബ്ബിങ് എന്ന നടിയുടെ മൊഴി തെറ്റാണ്. ഇവിടുത്തെ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ കാവ്യാമാധവന്റെ കണ്ണീര്‍ കാണുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ ദിലീപാണ് ഇരയെന്നും ഇദ്ദേഹം പറയുന്നു.
”നിരവധി പേരെ ദിലീപ് സഹായിച്ചിട്ടുണ്ട് പക്ഷേ ഒരു ആരോപണം വന്നപ്പോള്‍ പലരും ദിലീപിനെ തള്ളി പറയുന്നു. ഡബ്ല്യുസിസിയെ പറ്റി വളരെ പുച്ഛമായ അഭിപ്രായമാണ് തനിക്ക്. പല കാര്യങ്ങളുടെയും പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ഉണ്ടെന്നും എന്നാല്‍ മഞ്ജു വാര്യരിന് എതിരെ ഒരു വാക്ക് പോലും പറയാത്ത ദിലീപ് മാന്യനാണ്” ദിനേശ് അഭിപ്രായപ്പെട്ടു.
Post Your Comments