![](/movie/wp-content/uploads/2020/06/nf.jpg)
മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച മലയാളത്തിന്റെ പ്രിയ നടന്‍ എന്‍എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മക്കായി തയാറാക്കുന്ന ‘പ്യാലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!
പിതാവിന്‍റെ ഓര്‍മ്മയ്ക്കായി മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം തയാറാക്കുന്നത്. മോഹന്‍ലാലാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
എന്‍എഫ് വര്‍ഗീസ് പിക്ചേഴ്സിന്‍റെ ബാനറില്‍ സോഫിയ നിര്‍മ്മിക്കുന്ന ചിത്രം ബബിത-റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
2002 ജൂണ്‍ 19നാണ് എന്‍എഫ് വര്‍ഗീസ് വിടപറഞ്ഞത്. ഫാന്‍റ൦, ഒന്നാമന്‍, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം, പത്രം, നരസിംഹം എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ആരാധകഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ് എന്‍എഫ് വര്‍ഗീസ്.
https://www.facebook.com/ActorMohanlal/posts/3052050214850654
Post Your Comments