
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ പ്രഖ്യാപിച്ച ചിത്രം ലോക്ഡൌണില്‍ ആരംഭിക്കുന്നത് അനുമതിയില്ലാതെയെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. കൊവിഡ് 19 നിയന്ത്രണങ്ങളോടെ 50 പേരെ ഉള്‍പ്പെടുത്തി ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങണ്ടയെന്നും കൊവിഡ് ലോക്ക് ഡൗണ്‍ കാരണം മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആദ്യപരിഗണനയെന്നും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ജൂണ്‍ 21 ന് പുതിയ സിനിമ കൊച്ചിയില്‍ തുടങ്ങുകയാണെന്നും ഇത് സംഘടനകളുമായി ആലോചിച്ചല്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം. 60 നടുത്ത് പ്രൊജക്ടുകള്‍, ലോക്ക് ഡൗണ്‍ മൂലം പാതിവഴിയിലായും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലായും റിലീസ് ചെയ്യാന്‍ തയ്യാറായും നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പ്രൊജക്ടുകള്‍ തുടങ്ങേണ്ടെന്ന് സംഘടന തീരുമാനിച്ചിരുന്നു.
Post Your Comments