യേശുദാസിന്റെ പ്രിയപ്പെട്ട ഒരാൾ മരിച്ച് കഴിഞ്ഞ് മാതൃഭൂമി ന്യൂസ് അവറിൽ യേശുദാസ് വന്നാൽ അവതാരകൻ “എന്നാൽ ഒരു ദുഃഖ ഗാനം ആയിക്കളയാം” എന്ന് പറയുമോ?

യേശുദാസിനോട് എന്നല്ല, അത്യാവശ്യം സോഷ്യൽ പ്രിവിലേജുള്ള ഒരു ഗായകനോടും ഗായികയോടും അയാൾ അങ്ങനെ പറയില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ കലാകാരന്‍ സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ വേദനയോടെ ഇരിക്കുന്ന നഞ്ചമ്മയോട് പാട്ടുപാടാന്‍
പറഞ്ഞ അവതാരകനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഔചിത്യമില്ലാതെ പെരുമാറിയ അവതാരകനെക്കുറിച്ചു അനുരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു

കുറിപ്പ് പൂര്‍ണ്ണരൂപം

യേശുദാസിന്റെ പ്രിയപ്പെട്ട ഒരാൾ മരിച്ച് കഴിഞ്ഞ് മാതൃഭൂമി ന്യൂസ് അവറിൽ യേശുദാസ് വന്നാൽ അവതാരകൻ “എന്നാൽ ഒരു ദുഃഖ ഗാനം ആയിക്കളയാം” എന്ന് പറയുമോ?                       പറയില്ല.  യേശുദാസിനോട് എന്നല്ല, അത്യാവശ്യം സോഷ്യൽ പ്രിവിലേജുള്ള ഒരു ഗായകനോടും ഗായികയോടും അയാൾ അങ്ങനെ പറയില്ല.

പക്ഷെ നഞ്ചമ്മയോട് പറയും.

മുൻപിലിരിക്കുന്നത് വികാരങ്ങളുള്ള ഒരു മനുഷ്യജീവിയാണ്, അവരുടെ വികാരങ്ങൾ താൻ മാനിക്കേണ്ടതുണ്ട് എന്ന ബോധ്യം ആ അവതാരകന് വരാതിരിക്കാൻ സാമൂഹ്യപരവും ചരിത്രപരവുമായ കാരണങ്ങളുണ്ട്.

Share
Leave a Comment