CinemaGeneralLatest NewsMollywoodNEWS

സച്ചി ഇല്ലായിരുന്നെങ്കിൽ ഞാൻ സിനിമയിലേക്കെത്തില്ലായിരുന്നു; നൊമ്പരത്തോടെ സേതു

‘ചോക്ലേറ്റ്’ മുതല്‍ വിജയഗാഥ രചിച്ച കൂട്ടുകെട്ടായിരുന്നു സച്ചി-സേതു ടീം

സംവിധായകൻ സച്ചിയുടെ മരണത്തിൽ നൊമ്പരത്തോടെ സേതു , ഒരുപാട് കഥകള്‍ ഇനിയും ബാക്കിവെച്ചാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിട പറഞ്ഞിരിക്കുന്നത്. സച്ചിയില്ലായിരുന്നെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നു എന്നാണ് സൃഹൃത്ത് സേതു പറയുന്നത്. ആദ്യ ചിത്രമായ ‘ചോക്ലേറ്റ്’ മുതല്‍ വിജയഗാഥ രചിച്ച കൂട്ടുകെട്ടായിരുന്നു സച്ചി-സേതു ടീം.

5 ചിത്രങ്ങള്‍ ഒരുമിച്ചു രചിച്ച ഇവര്‍ 2011-ല്‍ എഴുതിയ ‘ഡബിള്‍സ്’ എന്ന സിനിമയ്ക്ക് ശേഷമാണ് സ്വതന്ത്രമായി തിരക്കഥ ഒരുക്കാന്‍ തീരുമാനിച്ചത്. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താന്‍ എത്തുമെന്ന് വിശ്വസിക്കുന്നില്ല. തന്നെ മനസ്സിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി- സേതുവിലെ സേതുവെന്ന് പറഞ്ഞാണ് താന്‍ സ്വയം പരിചയപ്പെടുത്താറുള്ളത് എന്നും സേതു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button