മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തിന്റെ ദുഖത്തിലാണ് സിനിമാലോകം. പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട് 12 ചിത്രങ്ങള്‍ പൂര്‍ത്തികരിച്ച സച്ചിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘അനാര്‍ക്കലി’. ഈ ചിത്രത്തിന്‍റെ തിരക്കഥ മോഷണം പോയ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കൊച്ചിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും അനാര്‍ക്കലിയുടെ തിരക്കഥ അടങ്ങുന്ന ബാഗ് കാണാതാവുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥ നഷ്ടപ്പെട്ടതോടെ അദ്ദേഹം ആകെ തളര്‍ന്നു. തിരക്കഥയുടെ കോപ്പിയും അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്തു നിന്നും തിരക്കഥ അടങ്ങിയ ബാഗ് സച്ചിക്ക് തിരികെ ലഭിച്ചു.
ബാഗിലെ മറ്റു സാധനങ്ങളെല്ലാം മോഷ്ടിച്ച് തിരക്കഥ മാത്രം തിരിച്ചു വയ്ക്കുകയായിരുന്നു കള്ളന്‍. തന്റെ ബാഗ് മോഷ്ടിച്ച കള്ളന് അന്ന് സച്ചി നന്ദി പറയുകയും ചെയ്തു.
പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനാര്‍ക്കലി ലക്ഷദീപിന്റെ മനോഹാരിതയില്‍ ഒരു പ്രണയകഥയാണ് പറഞ്ഞത്.
Post Your Comments